2019 വനിതാ ദിനത്തിന് മുന്നോടിയായ്‌ 2019 മാര്‍ച്ച്‌ 07 ന് , കൊല്ലം കിളികൊല്ലൂർ Tasty nuts cashew nuts factory ൽ വച്ച് വനിതാ തൊഴിലാളികള്‍ക്കായി കൊല്ലം കെ ജി എം ഒ എ യുടെ വനിതാ വിഭാഗം ‘നിവേദിത’ , കൊല്ലം ഒബ്സ്ട്രെടിക് ആന്‍ഡ്‌ ഗ്യനെക്കലോജിക്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ ആരോഗ്യ ബോധവൽക്കരണ പരിപാടി. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കൃഷ്ണവേണി ഉത്ഘാടനം നിർവഹിച്ചു. നിവേദിത പ്രസിഡണ്ട്‌ ഡോ.എന്‍.ആര്‍.റീന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ.കവിതാ വാസുദേവന്‍‌ ,ഡോ.സജിനി എന്നിവർ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവർക്ക് Hb നിർണ്ണയവും നടത്തി. നൂറിലധികം കശുവണ്ടി തൊഴിലാളികള്‍ പങ്കെടുത്തു.