SYMPHONY –2019

SYMPHONY –2019

കെ ജി എം ഒ എ –52 ന്‍റെ നിറവില്‍ 

ഡോ.ജോസഫ്‌ ചാക്കോയും ഡോ.ജി.എസ്. വിജയകൃഷ്ണനും ഭാരവാഹികള്‍

ആരോഗ്യ വകുപ്പ്ഡോക്ടര്‍മാരുടെ ഏക അംഗീകൃത സംഘടനായ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴസ് അസോസിയേഷന്‍റെ (കെജിഎംഓഎ) 52 മത് സംസ്ഥാന സമ്മേളനം ‘സിംഫണി2019’തിരുവന്തപുരം ആനയറ ഐഎംഎ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജനുവരി 26, 27 തീയ്യതികളില്‍ വിപുലമായ പരിപാടികളോട് കൂടി നടന്നു.
പുതിയ സംസ്ഥാന പ്രസിഡന്റ്‌ ആയി ഡോ.ജോസഫ്‌ ചാക്കോയും ജനറല്‍ സെക്രട്ടറി ആയി ഡോ.ജി.എസ്. വിജയകൃഷ്ണനും ചുമതലയേറ്റു.

അസോസിയേഷന്‍റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ഡോ.റൌഫ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍ , തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ വി കെ മധു,ജനറല്‍ സെക്രട്ടറി ഡോ.വി.ജിതേഷ്, ഐ.എം.എ പ്രസിഡന്റ്‌ ഡോ.എം ഇ സുഗതന്‍,കെ.ജി.എം.ഓ.എ പുതിയ സംസഥാന പ്രസിഡന്റ്‌ ഡോ.ജോസഫ്‌ ചാക്കോ, പുതിയ ജനറല്‍സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണന്‍, കെജിഎംസിടി എ വൈസ് പ്രസിഡന്റ്‌ ഡോ.ശശികല എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യ മേഖലയിലെ മികവിന് നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ ആരോഗ്യ സംബന്ധിയായ റിപ്പോര്‍ട്ടിങ്ങിന് നല്‍കുന്ന മാധ്യമ അവാര്‍ഡുകള്‍ എന്നിവ സമ്മാനിച്ചു. കെ ജി എം ഒ എ യുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള പുതുക്കിയ ഹാന്‍ഡ് ബുക്ക് ന്‍റെ പ്രകാശനം ഡോ റൌഫ് നിര്‍വഹിച്ചു. ആന്വല്‍ നോട്‌ അനുബന്ധിച്ച് തിരുവനന്തപുരം കെ ജി എം ഒ എ പുറത്തിറക്കിയ സ്മരണിക ‘ സ്മൃതി 2019 ‘ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍ പുറത്തിറക്കി.

വിവിധ ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ച് CME പ്രോഗ്രാമുകള്‍ , ഡോക്ടര്‍മാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ 26 നു നടന്നു. 27 നു ഞായര്‍ രാവിലെ അമൃത കിരണം പ്രശ്നോത്തരി Medi IQ 2019 അരങ്ങേറി . ഉച്ച തിരിഞ്ഞു, വിരമിച്ച ഡോക്ടര്‍മാരുടെ നിയുക്ത സംഘടന ആയ കെ ജി എം ഒ ആര്‍ എ യുടെ മീറ്റിംഗ് നടന്നു.

സംഘാടനത്തിന്റെ മികവു കൊണ്ടും അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും മികച്ചു നിന്നതായിരുന്നു തിരുവനന്തപുരം കെ ജി എം ഒ എ ആതിഥ്യം അരുളിയ സിംഫണി 2019.

  • ഫോട്ടോകള്‍ കാണാന്‍ താഴെ കാണുന്ന slide show ല്‍ ക്ലിക്ക് ചെയ്യുക.
  • History of KGMOA എന്ന വീഡിയോ യില്‍ KGMOA എന്ന സംഘടനയുടെ സംഗ്രഹീത ചരിത്രം വിവരിച്ചിരിക്കുന്നു.
  • Video Direction , Screenplay , Editing & Conceptualisation : *Dr. Pran. A. C        Associate Directors : *Dr. Biju Martin *Dr. Sangeeth Shah *Dr. Shilpa Thomas *Dr. Ahila Priyadarsini Script : *Dr. Jayanandan. K. & Dr. Sunny. P. Orathel Voice : *Arun Nair Audio Recording : *Aarabhi Studio , Tvm Video Recording : *Ajai Raj , Orange Tree Movie Makers , Tvm
  • ആന്വല്‍ നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക  ” സ്മൃതി –2019 ”  താഴെ ഉള്ള ലിങ്ക് ല്‍ ക്ലിക്ക് ചെയ്‌താല്‍ വായിക്കാവുന്നതാണ് .

VIDEOS

PHOTOS

Read Our Souvenir