Workshop on Leadership Skills

Workshop on Leadership Skills

കെ ജി എം ഒ എ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ്അസോസിയേഷന്‍ (കെ ജി എം ഒ എ) ജില്ലാ ഭാരവാഹികള്‍ക്കായുള്ള നേതൃത്വ പരിശീലന പരിപാടിയായ പി എസ് ടി മീറ്റ്‌ 2019 തിരുവന്തപുരത്തുള്ള സംഘടനയുടെ ആസ്ഥാന മന്ദിരത്തില്‍ വച്ചു നടത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം 10/03/2019 രാവിലെ പത്തുമണിക്ക് ആരോഗ്യകുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ IAS നിര്‍വഹിച്ചു. തുടര്‍ന്ന് ആരോഗ്യ മേഖലയിലെ ആധുനികവല്‍കരണത്തെക്കുറിച്ച് അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ജോസഫ് ചാക്കോ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ജി.എസ് വിജയകൃഷ്ണന്‍ അതിഥികളെ സ്വാഗതം ചെയുകയും സംസ്ഥാന ട്രഷറര്‍ ഡോ.ടി ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിക്കുകയും മാനേജിംഗ് എഡിറ്റര്‍ ഡോ.കേശവനുണ്ണി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഡോ.ജയാനന്ദന്‍, ഡോ.കെ.സി രമേശന്‍, ഡോ. കെ.എന്‍ പ്രസാദ്‌, ഡോ. എന്‍.രാജേന്ദ്രന്‍, ഡോ. അരുണ്‍ ബി നായര്‍, ഡോ.പ്രമീളാ ദേവി, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. എ.കെ റഊഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.