കെ ജി എം ഒ എ കണ്ണൂർ ജില്ല ഘടകത്തിന്റെ ജനറൽ ബോഡി മീറ്റിങ് ഉം സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും 06/04/2019 നു വൈകിട്ട് 8 മണിക്ക് ഹോട്ടൽ ബ്ലൂ നൈൽ ൽ വച്ചു നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ വിജയകൃഷ്ണൻ ജി എസ്, മാനേജിംഗ് എഡിറ്റർ ഡോ. എം കേശവനുണ്ണി, നോർത്ത് സോണ് വൈസ് പ്രസിഡന്റ് ഡോ ടി എൻ സുരേഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജില്ല പ്രസിഡന്റ് ഡോ രാജേഷ് ഒ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ഡോ അജിത് കുമാർ സി സ്വാഗതവും ട്രേഷറർ ഡോ സച്ചിൻ കെ സി നന്ദിയും പറഞ്ഞു.ചടങ്ങ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.