2019 മെയ് 3-ാം തിയതി ദൗത്യം 2020 ആരംഭി്ചു.

ദുരന്തങ്ങളെ നേരിടാൻ, അത്യാഹിതങ്ങൾ കരുതലോടെ നേരിടാൻ അതിജീവനത്തിന്റെ പാഠങ്ങൾ നമ്മളിൽ നിന്നു തന്നെ തുടങ്ങണം. അതിനു വേണ്ട നൂതനവും സാങ്കേതികവുമായ അറിവുകൾ നമ്മുടെ അംഗങ്ങൾക്ക് പകർന്നു നൽകാനും ചിട്ടയായ പരിശീലനത്തിലൂടെ ഏത് സാഹചര്യത്തേയും ആത്മവിശ്വാസത്തോടെ നേരിടാൻ ഓരോരുത്തരേയും പ്രാപ്തരാക്കാനുമുള്ള പുതിയ ദൗത്യം.

താലൂക്ക് അടിസ്ഥാനത്തിൽ പരിശീലകരെ കണ്ടെത്തി ജില്ലാതലത്തിൽ ദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകി അവരിലൂടെ താലൂക്ക് തല പരിശീലന പരിപാടികൾ നടത്തി എല്ലാ അംഗങ്ങളേയും പരിശീലകരാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
എല്ലാ വിഭാഗം ജീവനക്കാരും ഉൾപ്പെട്ട RRT രുപീകരിച്ച് തുടർ പരിശീലനം നടത്തി ആത്മവിശ്വാസത്തോടെ നാം ദുരന്തങ്ങളെ നേരിടും.
ഓരോ സ്ഥാപനത്തിനും Emergency Preparedness എന്ന വ്യക്തമായ ദിശാബോധം നൽകുക എന്ന ബൃഹത്തായ ലക്ഷ്യമാണ് മുന്നിലുള്ളത്.
അതിലേക്കുള്ള യാത്രയുടെ ആദ്യഘട്ടത്തിനാണ് തുടക്കം കുറിച്ചത്
50 പേർക്കുള്ള ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം മെയ് 3-ാം തിയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഡെപ്യൂട്ടി കളക്ടർ ( Disaster management) ശ്രീമതി ഷീലാദേവി ഉദ്ഘാടനം ചെയ്തു അഡീഷണൽ ഡി.എം.ഒ ഡോ.ശ്രീദേവി എസ് മുഖ്യ പ്രഭാഷണം നടത്തി.

രണ്ടു ദിവസത്തെ പരിശീലനത്തിനുള്ള വിഷയങ്ങൾ- Comprehensive Basic and Advanced Life Support, Trauma Care and Hospital Emergency Preparedness എന്നിവ ആയിരുന്നു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് TCMC നാലര മണിക്കൂർ credit hours ലഭിച്ചു.
ഈ പരിശീലന പരിപാടിയിൽ എറണാകുളം കെ.ജി.എം.ഒ.എ യോടൊപ്പം സഹകരിച്ചത് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) , ദേശീയ ആരോഗ്യ ദൗത്യം.
WHO Collaborative Centre for Emergency and Trauma Care, JPNATC,
AIIMS,New Delhi.