2019 മാര്‍ച്ച്‌ 28ന്, നിവേദിത( കെ.ജി.എം.ഒ.എ കൊല്ലം വനിതാ വേദി), കൊല്ലം ഒബ്സ്ട്രെടിക്സ് ആന്‍ഡ്‌ ഗൈനക്കോളജി സൊസൈറ്റി, ഡി.എം.ഓ(എച്ച്) കൊല്ലം, എന്‍.എച്ച്.എം കൊല്ലം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കടമാൻകോട് ട്രൈബൽ കോളനിയിൽ വച്ച് ക്യാൻസർ സ്ക്രീനിങ്ങ് ക്യാമ്പ് നടത്തി.

കൊല്ലം ഒബ്സ്ട്രെടിക്സ് ആന്‍ഡ്‌ ഗൈനക്കോളജി സൊസൈറ്റി പ്രസിഡണ്ട്‌ ഡോ.വത്സലകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ പരിരക്ഷ 2019 ഉദ്ഘാടനം ചെയ്തു. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കൃഷ്ണവേണി സ്വാഗതം പറഞ്ഞു. ഡോ.എന്‍.ആര്‍.റീന ക്യാൻസർ ബോധവൽകരണ ക്ലാസ്സ് നടത്തി.

തുടർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. 60 പേർക്ക് pap smear test നടത്തി. സ്തനാർബുദം, ഗർഭാശയഗള ക്യാൻസർ, അണ്ഡാശയ ക്യാൻസർ, തൈറോയ്ഡ് ക്യാൻസർ , വായിലുണ്ടാകുന്ന ക്യാൻസർ തുടങ്ങിയവ കണ്ടെത്താൻ പരിശോധനകൾ നടത്തി. 3 പേരിൽ ഗർഭാശയ മുഴകളും ഒരാളിൽ സ്തനങ്ങളിൽ മുഴയും, 4 പേരിൽ തൈറോയ്ഡ് മുഴകളും 4 പേരിൽ വായിൽ സംശയകരമായ ലക്ഷണങ്ങളും കണ്ടെത്തി, തുടർ ചികിൽസകൾ നിർദ്ദേശിച്ചു.