Women’s day Celebration 2019 – ” വഴിവിളക്കായ് ” 

അന്താരാഷ്ട്ര വനിതാദിനത്തോട്   അനുബന്ധിച്ചു മാർച്ച് 9 ന്  കെജിഎംഒഎ എറണാകുളം, എടത്തല SOS വില്ലേജിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്  ” വഴിവിളക്കായ് ”  അഡിഷണൽ  ഡി.എം .ഒ ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങ് അംഗങ്ങളുടെ പങ്കാളിത്ത ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഡോ. അനു സി കൊച്ചുകുഞ്ഞ്, ഡോ. മഞ്ജു രാജഗോപാൽ ,ഡോ. ഷീജ മിനുകൃഷ്ണൻ, ഡോ. ലിജാ ദിവാകരൻ, ഡോ. ഷീജ  ശ്രീനിവാസ് ,ഡോ. സഹാന റൈഹാൻ, ഡോ. ധന്യ  ടി എഫ്, ഡോ. ഷേർളി  ജോർജ്, ഡോ, അനിത കൃഷ്ണൻ  എന്നിവർ പങ്കെടുത്തു. ആലുവ താലൂക്ക് കൺവീനറുമാരായ ഡോ. മനോജിന്റെയും ഡോ. പ്രെസ്സ്ലിന്റെയും സഹകരണം അഭിനന്ദനാർഹമായിരുന്നു.

64 കുട്ടികൾ അടക്കം 116 പേർക്ക്  മെഡിക്കൽ ക്യാമ്പിലൂടെ സേവനം നല്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.അവരുടെ തുടർചികിത്സ ആലുവ ജില്ലാശുപത്രി മുഖാന്തരം നടത്താൻ വേണ്ട ഏർപ്പാടുകൾ ചെയ്യാനും നമുക്കായി. വഴിവിളക്കിന്റെ പുതിയ ഒരു തിരിനാളം കൂടി ജ്വലിപ്പിച്ച എല്ലാ കെജിഎംഒഎ എറണാകുളം കുടുംബാംഗങ്ങൾക്കും നന്ദി.  ക്യാമ്പിന് നേതൃത്വം നൽകിയ ജ്വാല കൺവീനർ
ഡോ. അനിലാകുമാരി പ്രതേകം പ്രശംസ അർഹിക്കുന്നു പ്രചരണ ദൗത്യം കൃത്യമായി ഏറ്റെടുത്തു നിർവഹിച്ച എറണാകുളം കെ.ജി.എം.ഒ.എയുടെ മീഡിയ സെൽ
RETiNA യ്ക്ക് അഭിന്ദനങ്ങൾ.