കെജിഎംഒഎ കൊട്ടാരക്കര യുണിറ്റ് യോഗം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വെച്ച് 05 ഏപ്രിൽ 2019 ഉച്ചയ്ക്ക് 2:00pmന് ചേർന്നു. കെജിഎംഒഎ വനിതാ വിംഗ് ‘ നിവേദിത’ പ്രസിഡണ്ട്‌ ഡോ. റീന അധ്യക്ഷത വഹിച്ചു, ഡോ. അജയകുമാർ എസ് ( ജില്ലാ പ്രസിഡണ്ട്‌ കെജിഎംഒഎ ), ഡോ. ക്ലെനിൻ ഫെറിയ ( ജില്ലാ സെക്രട്ടറി ), ഡോ. ജുനു വിജയൻ ( ജില്ലാ ട്രഷറർ ), ഡോ. ജ്യോതിലാൽ ( സ്റ്റേറ്റ് കമ്മറ്റി അംഗം ) എന്നിവർ സംസാരിച്ചു. പി.എച്ച്. കേഡർ, മെമ്പർഷിപ്പ് ക്യാമ്പയ്ൻ, സ്റ്റേറ്റ് ആനുവൽ മീറ്റ് എന്നിവയെക്കുറിച്ചു യോഗം ചർച്ച ചെയ്യ്തു. 18 ഡോക്ടർമാർ പങ്കെടുത്തു. ഡോ. സുരേഷ്‌ലാൽ നന്ദി അർപ്പിച്ചു.