ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച്
വാതായനങ്ങൾ തുറന്നിടൂ ജീവിതത്തിലേക്ക് എന്ന തലക്കെട്ടോടെ വായുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ബോധവത്കരണ പരിപാടികൾ കെ .ജി എം. ഒ. എ യും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി നടത്തി. ആരോഗ്യ പ്രവർത്തകർക്കിടയിലും ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ , എല്ലാ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലും കെ.ജി.എം.ഒ എ അംഗങ്ങളായ ഡോക്ടർമാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു.