Category: Kottayam

അവധിക്കാലം ആഘോഷങ്ങളുടേതാണ്. ബാല്യകാല സ്മരണകളിൽ ഇന്നും ദീപ്തമായിട്ടുള്ളത് കളികൂട്ടുകാരുമൊത്തുള്ള അവധിക്കാലത്തെ   കളികൾ തന്നെ.  കാലം മാറി, അണുകുടുംബ വ്യവസ്ഥിതിയും, വേഗമേറിയ സാങ്കേതികതയുടെ തോളിലേറിയ യാന്ത്രികമായ ജീവിത രീതിയും നമ്മുടെ കുട്ടികളുടെ കളികളിലും ആസ്വാദനത്തിലും മാറ്റം വരുത്തിയിരിക്കുന്നു.         പരസ്പരം പങ്കുവയ്ക്കലിലൂടെ, സാഹചര്യങ്ങളോട് പടവെട്ടി,നൈസർഗിക കഴിവുകളെ ഉണർത്തി ,ഒരു പൂവ് വിടരുന്ന പോലെ സ്വയം വികസിക്കേണ്ട കുഞ്ഞുങ്ങൾക്ക് ഇന്നതിനുള്ള അവസരമില്ല.  ഈ സാഹചര്യത്തിലാണ് കെ.ജി.എം.ഒ.എ കോട്ടയം നമ്മുടെ കുട്ടികൾക്കായി ഒരു കളിവീട് ഒരുക്കിയത്. കുട്ടികളുടെ നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കുവാൻ, ക്ലാസ് […]

Read more

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഡോക്ടർമാരുടെ ഇടയിലും കായിക സംസ്കാരം വളർത്തിയെടുക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെ.ജി.എം.ഒ.എ കോട്ടയം ജില്ലാ ഘടകം സ്പോർട്സ് ക്ലബ്ബ് ആരംഭിച്ചു. ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് വൈക്കം ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് കെ ജി എം ഒ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ.ബിബി രാജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.ജി.എം.ഒ എ മുൻ മാനേജിംഗ് എഡിറ്റർ ഡോ.വിനോദ് പി സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് […]

Read more

ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് വാതായനങ്ങൾ തുറന്നിടൂ ജീവിതത്തിലേക്ക് എന്ന തലക്കെട്ടോടെ വായുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ബോധവത്കരണ പരിപാടികൾ കെ .ജി എം. ഒ. എ യും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി നടത്തി. ആരോഗ്യ പ്രവർത്തകർക്കിടയിലും ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ , എല്ലാ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലും കെ.ജി.എം.ഒ എ അംഗങ്ങളായ ഡോക്ടർമാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു.  

Read more

ജാഗ്രതയോടെ ജാഗ്രുതി കെ.ജി.എം.ഒ എ യെ കോട്ടയത്തിൻ്റെ വനിതാ കൂട്ടായ്മയായ ജാഗ്രുതിയുടെ നേതൃത്വത്തിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ I breast എന്ന നൂതന ഉപകരണം ഉപയോഗിച്ചുള്ള സ്തന പരിശോധന കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച്19/03/2019 ന് നടത്തി.ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമായ അമ്പതോളം പേർ ഈ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയ്ക്ക് വിധേയരായി. ജാഗ്രുതി കൺവീനർമാരായ ഡോ.വിനീത ടോണി, ഡോ. നീത ആലീസ് പോൾ ന്നിവർ നേതൃത്വം നൽകി.

Read more

കെ.ജി.എം.ഒ.എ വൈക്കം താലൂക്കിൻ്റെ പൊതുയോഗം 14/03/19 വ്യാഴാഴ്ച്ച വൈക്കം ഗ്രാൻ മാസ് ഹാളിൽ വച്ച് താലൂക്ക് കൺവീനർ ഡോ.സുശാന്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. വൈക്കം താലൂക്കിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിന്ന് ഇരുപതോളം അംഗങ്ങൾ പങ്കെടുത്തു. വൈക്കം താലൂക്ക് ആശുപത്രി യൂണിറ്റ് കൺവീനർ ഡോ. ഷീബ .എസ്.കെ സ്വാഗതമാശംസിച്ചു. ജില്ലാ സെക്രട്ടറി ഡോ. പ്രവീൺ .എം പബ്ലിക്ക് ഹെൽത്ത് കേഡറിനെ കുറിച്ച് വിശദീകരിച്ചു. താലൂക്കിലെ ഈ വർഷത്തെ അംഗത്വ വിതരണോത്ഘാടനം വൈക്കം താലൂക്ക്‌ ആശുപത്രി സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡോ.ഗീത.കെ.നായർക്ക് […]

Read more

കോട്ടയം കെ ജി എം ഒ എ ജില്ലാ ഘടകം ഡിപ്പാർട്ട്മെൻറ് പരീക്ഷ എഴുതുന്ന ഡോക്ടർമാർക്ക് പരിശീലന പരിപാടി തുടങ്ങി. ആരോഗ്യ വകുപ്പിൽ നിന്ന് ലേ സെക്രട്ടറിയായി വിരമിച്ച ശ്രീ ഹരികുമാർ ക്ലാസെടുത്തു. 11/03/19 തിങ്കൾ മുതൽ 15/03/19 വരെ വൈകീട്ട് 3 മുതൽ 5 വരെ ആണ് ക്ലാസുകൾ.  

Read more

കെ ജി എം ഒ എ കോട്ടയം ബ്രാഞ്ചിൻ്റെ 2019ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 003/03/2019 ന് പനമ്പാലത്തുള്ള IAP Hall ൽ വച്ച് കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസഫ് ചാക്കോ നിർവ്വഹിച്ചു ജില്ലാ പ്രസിഡൻ്റായി ഡോ മനോജ്(സൂപ്രണ്ട് താലൂക്ക് ആശുപത്രി പാമ്പാടി) സെക്രട്ടറിയായി ഡോ. പ്രവീൺ.എം (പീഡിയാട്രീഷ്യൻ താലൂക്ക് ആശുപത്രി വൈക്കം) ട്രഷററായി ഡോ. പ്രസൂൺ(പി.എച്ച്.സി കൂട്ടി ക്കൽ) എന്നിവർ സ്ഥാനമേറ്റെടുത്തു. കെ.ജി.എം.ഒ എ കോട്ടയം ജില്ലാ ഘടകത്തിൻ്റെ […]

Read more