കെ ജി എം ഒ എ കോട്ടയം ബ്രാഞ്ചിൻ്റെ 2019ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 003/03/2019 ന് പനമ്പാലത്തുള്ള IAP Hall ൽ വച്ച് കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസഫ് ചാക്കോ നിർവ്വഹിച്ചു

ജില്ലാ പ്രസിഡൻ്റായി ഡോ മനോജ്(സൂപ്രണ്ട് താലൂക്ക് ആശുപത്രി പാമ്പാടി)
സെക്രട്ടറിയായി ഡോ. പ്രവീൺ.എം (പീഡിയാട്രീഷ്യൻ താലൂക്ക് ആശുപത്രി വൈക്കം)
ട്രഷററായി ഡോ. പ്രസൂൺ(പി.എച്ച്.സി കൂട്ടി ക്കൽ)
എന്നിവർ സ്ഥാനമേറ്റെടുത്തു.

കെ.ജി.എം.ഒ എ കോട്ടയം ജില്ലാ ഘടകത്തിൻ്റെ ഈ വർഷത്തെ അംഗത്വ വിതരണോത്ഘാടനം ഇടയാഴം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സപ്നയ്ക്ക് അംഗത്വം നൽകി കൊണ്ട് ,കെ.ജി.എം.ഒ.എ മിഡ് സോൺ വൈസ്‌ പ്രസിഡൻ്റ് ഡോ.സുകുമാരൻ എൻ വി നിർവ്വഹിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ വച്ച് കെ ജി എം ഒ എ അംഗങ്ങൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ ചെസ്സ് ടൂർണമെൻ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോ.പ്രസൂണിനും, കെ ജി എം ഒ എ2018 ജേർണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ശാസ്ത്രലേഖനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ.രാജ് കൃഷ്ണനും ട്രോഫികൾ സമ്മാനിച്ചു.