വകുപ്പുതല പരീക്ഷയ്ക്ക് ഒരു വഴി കാട്ടിയായി കെജിഎംഒഎ ഏകദിന ശിൽപ്പശാല 24.02.2019 ഞായർ തൃശൂർ എലൈറ്റ് ഹോട്ടലിൽ വെച്ച് നടന്നു.

കേരള മൊട്ടാകെ നിന്ന് പ്രാതിനിധ്യം ഉണ്ടായിരുന്ന ഈ ഏകദിന ശിൽപശാലയിൽ എൺപതിലധികം ഡോക്ടർ മാർ പങ്കെടുത്തു. തൃശൂർ കെജിഎംഒഎ ആതിഥ്യം വഹിച്ചു.

കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ രാവിലെ എട്ടു മണിക്ക് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു.

തുടർന്നു കെജിഎംഒഎ വെബ് എഡിറ്റർ ഡോ സച്ചിൻ കെ.സി, ശ്രീ സജിത്ത് വി.ബി (പ്രിൻസിപ്പൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ), ശ്രീ കെ സുന്ദരൻ (റിട്ടയേഴ്ഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കാർഷിക വകുപ്പ്), ശ്രീ ഗോപാലൻ സി.എസ് (റിട്ടയേഴ്ഡ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡി.എം.ഒ, എറണാകുളം), ഡോ വേണുഗോപാൽ വി.പി (കെജിഎംഒഎ സ്റ്റേറ്റ് കമ്മിറ്റി അംഗം, സൈക്യാട്രിസ്റ്റ്) എന്നിവർ ക്ളാസുകൾ എടുത്തു.

വകുപ്പു തല പരീക്ഷ മിഥ്യാധാരണകൾ, കേരള സർവീസ് റൂൾസ്, കേരള ഫിനാൻഷ്യൽ കോഡ്, കേരള ബഡ്ജറ്റ് മാന്വൽ എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ക്ളാസുകൾ എടുത്തത്.

നിറഞ്ഞ സദസ്സ് അവസാനം വരെ ഉണ്ടായിരുന്ന പരിപാടി വൈകുന്നേരം അഞ്ച് മണിക്ക് സമാപിച്ചു.