ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഡോക്ടർമാരുടെ ഇടയിലും കായിക സംസ്കാരം വളർത്തിയെടുക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെ.ജി.എം.ഒ.എ കോട്ടയം ജില്ലാ ഘടകം സ്പോർട്സ് ക്ലബ്ബ് ആരംഭിച്ചു. ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് വൈക്കം ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് കെ ജി എം ഒ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ.ബിബി രാജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.ജി.എം.ഒ എ മുൻ മാനേജിംഗ് എഡിറ്റർ ഡോ.വിനോദ് പി സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ബാഡ്മിൻ്റൺ അക്കാദമി ഇൻ്റോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൺവീനർ ഡോ.ലിൻ്റോ ലാസറിൻ്റെ നേതൃത്വത്തിൽ ബാഡ്മിൻ്റൺ പരിശീലനം നടന്നു.