World Autism Awareness Day Observation.

കണ്ണപുരം പഞ്ചായത്തിലെ മാനസിക ശാരീരിക വൈകല്യമുള്ളവരുടെ പഠനകേന്ദ്രമായ ബഡ്സ് സ്ക്കൂളിൽ
കെ. ജി. എം. ഒ.എ കണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ ചെറുകുന്ന് തറ പി എച് സി മെഡിക്കൽ ഓഫീസർ ഡോ ഹരീഷ് ഡി ആർ ന്റെയും കണ്ണപുരം പി എച് സി മെഡിക്കൽ ഓഫീസർ ഡോ ഷെറിൻ കുമാറിന്റെയും നേതൃത്വത്തിൽ ലോക ഓട്ടിസം ദിനം ആചരിച്ചു. ചെറുകുന്ന് പി എച്ച് സി ആരോഗ്യ പ്രവർത്തകരുടെ കൂടെ ചേർന്ന് ബഡ്സ് സ്ക്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുമായി സമയം ചിലവഴിച്ചു. മെഡിക്കൽ ചെക്കപ്പ് നടത്തി.
മധുര പലഹാരങ്ങളും വിതരണം ചെയ്തു.