ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചു 29/3/2019 വെള്ളിയാഴ്ച തലവൂർ പി എച്ച് സിയിൽ വെച്ച് കൊല്ലം കെ. ജി. എം.ഓ.എ.യുടെയും കൊട്ടാരക്കര ഐ. എം. എ യുടെയും,  പുനലൂർ റ്റി. ബി യൂണിറ്റിന്റെയും, തലവൂർ പി. എച്ച്. സി യുടെയും നേതൃത്വത്തിൽ ക്ഷയരോഗ അവബോധ ക്ലാസ്സ്‌ നടത്തി.കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റും, കൊട്ടാരക്കര ഐ.എം എ ബ്രാഞ്ച് പ്രസിഡന്റുമായ ഡോ. അജയകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി.എം.ഒ.എ കൊല്ലം ജില്ലാ സെക്രട്ടറി ഡോ.ക്ലെനിൻ ഫെറിയാ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ഐ.എം.എ ട്രഷറർ ഡോ. അനിൽ തര്യൻ (പീഡിയാട്രിഷൻ) മുഖ്യപ്രഭാഷണം നടത്തി. പുനലൂർ എസ്.റ്റി.എസ് ശ്രീ.ജിജി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.  വിജയകരമായി റ്റി.ബി ചികിത്സ പൂർത്തിയാക്കിയവരെ ആദരിച്ചു. എല്ലാവര്‍ക്കും തുവാല വിതരണം ചെയ്യെതുകൊണ്ട് യോഗത്തില്‍ പങ്കെടുത്തവര്‍ തൂവാലവിപ്ലവത്തിലും ഭാഗമായി.

120 പേരോളം സംബന്ധിച്ചു. തലവൂർ പി. എച്ച്. സി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. സുരേഷ്‌കുമാർ നന്ദി പറഞ്ഞു.